‘ബ്രോ ഡാഡി’ രസകരമാകും ; തിരക്കഥയെ കുറിച്ച് അഭിപ്രായം വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശന്‍

‘ബ്രോ ഡാഡി’യുടെ പോസ്റ്റര്‍ റിലീസ് നടന്നിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു. എങ്കിലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യ്ക്കായുള്ള കാത്തിരിപ്പ് ഇപ്പോള്‍ തന്നെ ആരാധകര്‍ തുടങ്ങിയിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ വായിച്ചതിനു ശേഷം ‘ബ്രോ ഡാഡി’യെ കുറിച്ചുള്ള തന്റെ അഭിപ്രായം നടി ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

‘ഇത് വളരെ രസകരം ആയിരിക്കും.’ കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബ്രോ ഡാഡി ഒരു കുടുംബ ചിത്രം ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ദീപക് ദേവാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ‘ബ്രോ ഡാഡി’ നിര്‍മ്മിക്കും.

Comments: 0

Your email address will not be published. Required fields are marked with *