ബ്ലാക്ക് ഫംഗസിന് എങ്ങനെയാണ് ആ പേര് വന്നത് ; കുഞ്ഞ് പാപ്പുവിന്റെ സംശയങ്ങള്‍ പരിഹരിച്ച് അമ്മാമ്മ ; വീഡിയോ വൈറല്‍

ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ച് ഇക്കാലത്ത് കേട്ടറിവ് പോലും ഇല്ലാത്തവര്‍ ഒരുപക്ഷെ കുറവായിരിക്കും. ദുരന്തമാരിയായ കൊവിഡ് രോഗത്തിനൊപ്പം തന്നെ ബ്ലാക്ക് ഫംഗസിനെക്കുറിച്ചുള്ള വിവിധ വാര്‍ത്തകളും ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ഞു കുട്ടികള്‍ക്ക് അടക്കം ഇത്തരം രോഗങ്ങളെ കുറിച്ചുള്ള സംശയങ്ങളും ഏറെയാണ്.

അത്തരമൊരു സംശയവും അതിന് ലഭിക്കുന്ന ലളിതമായ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആരാധക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഗായിക അമൃത സുരേഷിന്റെയും ചലച്ചിത്രതാരം ബാലയുടെയും മകള്‍ പാപ്പു എന്ന അവന്തികയും അമ്മാമ്മയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍ കാണുന്നത്. പാപ്പു ആന്റ് ഗ്രാന്റ്മ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ഉണ്ട് ഈ അമ്മാമ്മയ്ക്കും കൊച്ചുമകള്‍ക്കും. ബാലയുമായി വേര്‍പിരഞ്ഞ അമൃത മകളുടെയും മറ്റും വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്.

ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന ലൈലയാണ് പാപ്പുവിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ബ്ലാക്ക് ഫംഗസിന് ആ പേര് വന്നത് എങ്ങനെയാണ് എന്നതാണ് കുഞ്ഞു പാപ്പുവിന്റെ സംശയം. ഫംഗസിന് കറുപ്പ് നിറമല്ല. എന്നാല്‍ ഫംഗസ് ബാധിക്കുന്ന ഇടത്തെ രക്തയോട്ടം നിലച്ച് ത്വക്ക് കറുപ്പ് നിറത്തിലാകുന്നു. ഈ കാരണം കൊണ്ടാണ് രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത് എന്നാണ് അമ്മാമ്മ പാപ്പുവിനോട് പറയുന്നത്. വളരെ ലളിതമായ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത് പാപ്പുവിന് അറിവ് പകരുകയാണ് ഈ അമ്മാമ്മ.

Comments: 0

Your email address will not be published. Required fields are marked with *