ഭക്ഷണമെന്ന് കരുതി ആറ് വയസ്സുകാരന്റെ കൈയില്‍ കടിച്ച ഡോള്‍ഫിന്‍ ; വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം ഒഡീഷയിൽ വെച്ചാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒഡീഷയിലെ ‘നെമോ’ ഡോൾഫിനാറിയത്തിൽ ഡോൾഫിനെ കാണാൻ ശ്രമിച്ച ആറ് വയസ്സുകാരന്റെ കൈയില്‍ ആണ് ഡോൾഫിൻ കടിച്ചത്. പൂളിലേക്ക് കൈ നീട്ടിയ കുട്ടിയുടെ കൈ ഭക്ഷണ വസ്തുവായി തെറ്റിദ്ധരിച്ചായിരിക്കാം ഡോൾഫിൻ കടിച്ചത് എന്നാണ് ഇൻസ്‌ട്രക്ട്ടർ പറയുന്നത്.

പൂളിന് അടുത്തു നിൽക്കുന്ന കുട്ടിയുടെ വിഡിയോ അമ്മ ഫോണിൽ പകർത്തുന്ന സമയത്താണ് സംഭവം നടന്നത്. ഡോൾഫിൻ പൂളിന്റെ അടിയിൽ നിന്നും വന്ന് കുട്ടിയുടെ കൈയില്‍ കടിച്ചതിനു ശേഷം പെട്ടെന്നു തന്നെ തിരികെ പോകുന്നതായും, പിന്നീട് വേദന കൊണ്ട് കരയുന്ന കുട്ടിയെയും വീഡിയോയിൽ കാണാം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് വേണ്ട പരിചരണങ്ങൾ നൽകി. 2 സെക്കന്റ്‌ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടു ഞെട്ടിയിരിക്കുകയാണ് കാണികൾ.

വിനോദസഞ്ചാര വേളയിലും ഉല്ലാസ വേലകളിലും ഇത്തരം അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഒട്ടനവധി വാർത്തകളാണ് ദിവസവും നമ്മൾ കാണുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു.

വിഡിയോ കാണാം : https://www.instagram.com/p/CPyQt63Dkh2/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *