ഭക്ഷ്യ വിഷബാധ; കട പൂട്ടിച്ചു, പരിശോധന തുടരും
കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുടർന്ന് കട പൂട്ടിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ചെറുവത്തൂരിലായിരുന്നു സംഭവം. സമീപത്തുള്ള മറ്റു കടകളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള പറഞ്ഞു.
15 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. 14 പേർക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ ആശുപത്രിയിലേക്ക് മറ്റും.