മകള്‍ നൈനയ്ക്കൊപ്പമുള്ള ചിത്രവുമായി നിത്യ ദാസ്

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നിത്യ. ‘നിങ്ങൾ സഹോദരിമാരാണോ’, ‘ഇതില്‍
ആരാ അമ്മ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവെച്ചിരുന്നു. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും നൃത്തം. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.

Comments: 0

Your email address will not be published. Required fields are marked with *