മഞ്ജു വാര്യര്‍ ഇങ്ങനെ പോയാല്‍ കുറെ പെണ്ണുങ്ങള്‍ വിഷമിക്കും ; ആരാധികയ്ക്ക് താരത്തിന്റെ തകര്‍പ്പന്‍ മറുപടി

മലയാളിയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പോസിറ്റിവിറ്റി ഏവര്‍ക്കും അറിവുള്ളതാണ്. താരത്തിന്റെ ഒരു ചിരിയിലുണ്ട് മനസ് നിറയ്ക്കുന്ന മാന്ത്രിക സ്പര്‍ശം. കഴിവുകള്‍ കൊണ്ടും പുത്തന്‍ ഗെറ്റപ്പ് കൊണ്ടും കാഴ്ചക്കാരെ അമ്പരിക്കുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേയമാവുകയാണ്.

മനോരമ ഓണ്‍ലൈന്‍ – ജോയ് ആലുക്കാസ് സെലബ്രിറ്റി കലണ്ടറിനുവേണ്ടി പോസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസം നടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനു താഴെയായി വന്ന ഒരു ആരാധികയുടെ ഇഷ്ടവും അസൂയയും കലര്‍ന്ന കമന്റാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് ചിരിയും ചിന്തയും ഉണര്‍ത്തി ശ്രദ്ധേയമാകുന്നത്.

ദ് പ്രീസ്റ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന മഞ്ജു വാര്യരുടെ ചിത്രത്തിന് ഷൈനി തോമസ് എന്ന ആരാധികയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു : ‘മഞ്ജു, നിങ്ങള്‍ അറിയുന്നുണ്ടോ നിങ്ങളുടെ പേരില്‍ ഞങ്ങള്‍ അനുഭവിക്കുന്നത്? സ്വന്തം ഇഷ്ടത്തിന് ഇച്ചിരി ഊന്നല്‍ കൊടുത്താല്‍ ‘മഞ്ജു വാര്യര്‍ക്കു പഠിക്കുകയാണോ’ എന്നു കേള്‍ക്കേണ്ടി വരുന്നു. ശരീരമൊന്നു വണ്ണിച്ചാല്‍ ‘മഞ്ജു വാര്യരെ കണ്ടു പഠിക്കൂ’. ബോഡി ഷേമിംഗ് അല്ലാതെന്ത്? സങ്കടത്തോടെ കാറില്‍ കയറി മാസായി ഇറങ്ങി വരണ സീനൊക്കെ ഇവിടെ പീക്കിരി പിള്ളേരുടെ സ്റ്റാറ്റസില്‍ കറങ്ങി നടക്കുന്നു. കാണുമ്പോള്‍ ഒരു ത്രില്ലൊക്കെയുണ്ട്. മാസ് ലുക്ക് പോയിട്ട് ബോഡി മാസ് കൂടുന്നതല്ലാതെ… ഇങ്ങനെ പോയാല്‍ കുറെ പെണ്ണുങ്ങള്‍ വിഷമിക്കും. പോസിറ്റിവിറ്റിയില്‍ ഒരു പിടുത്തം കിട്ടണില്ലല്ലോ.. ന്റെ പഴുവില്‍ കാവിലമ്മേ…..’.

ഷൈനിയുടെ കമന്റ് രസകരമായതുകൊണ്ടുതന്നെ അതിന് ലൈക്കുകളുടെ എണ്ണവും കൂടി. ഒടുവില്‍ നടി നേരിട്ടു തന്നെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ്. ‘ഒരു പാട് സ്‌നേഹം’ എന്ന വാക്യത്തിനൊപ്പം പൊട്ടിച്ചിരിയും സ്‌നേഹവും തുളുമ്പുന്ന ഇമോജികളും താരംതാരം പങ്കുവെച്ചു.

Comments: 0

Your email address will not be published. Required fields are marked with *