മനുഷ്യനും കിളിയും ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറല്‍

ആളുകൾ പക്ഷികൾക്ക് ധാന്യങ്ങൾ നൽകുന്നതും അവർക്കായി ഭക്ഷണം പാത്രങ്ങളിൽ നൽകുന്നതും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. എന്നാൽ ഒരേ തളികയിൽ ഒരു പക്ഷി മനുഷ്യനോടൊപ്പം ഭക്ഷണം കഴിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതെ. അത്തരമൊരു കാഴ്ച വളരെ അപൂർവ്വമാണ്. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കഴിഞ്ഞ ദിവസം ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കിട്ടു. അതിൽ ഒരു പുരുഷനും ഒരു പക്ഷിയും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം പങ്കിടുന്നത് കാണാം.

മേഘരാജ് ദേശാലെ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിലുള്ളത് തന്റെ അച്ഛനാണെന്നും അദ്ദേഹം പറയുന്നുണ്ട്. വീഡിയോയിൽ ഒരു മനുഷ്യൻ ഒരു കടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. ഒരു പക്ഷി പറന്നുവന്ന് അയാൾക്കരികെ മേശപ്പുറത്ത് ഇരിക്കുന്നു. പക്ഷി മനുഷ്യന്റെ തളികയിൽ നിന്നും ഭക്ഷണം കൊത്തിത്തിന്നു തുടങ്ങുന്നു.

പക്ഷി കഴിക്കുന്നത് കാണുമ്പോൾ ആ മനുഷ്യന് ദേഷ്യം തോന്നുന്നില്ല ; പകരം അയാൾ അതിനായി കുറച്ച് ഭക്ഷണം കൂടി വെച്ചുനീട്ടുന്നുമുണ്ട്. ഹൃദയസ്പർശിയായ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്.

വീഡിയോ കാണാം :
https://www.instagram.com/reel/CPH7ESJjYqR/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *