മനോഹര നൃത്തച്ചുവടുകളുമായി നമിതാ പ്രമോദ് ; പഠിപ്പിച്ചത് ഈ താരപുത്രി

ടെലിവിഷന്‍ സ്‌ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നമിതാ പ്രമോദ് ഇന്ന് ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ്. നിരവധി കഥാപാത്രങ്ങളെ താരം നമുക്ക് സമ്മാനിച്ചിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍ നമിതാ പ്രമോദിന്റെ ഒരു നൃത്ത വീഡിയോ. മനോഹരമായാണ് താരം വീഡിയോയില്‍ ചുവടുകള്‍ വെക്കുന്നത്.

എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ തേരെ ബിനാ എന്ന ഗാനത്തിനാണ് താരം വീഡിയോയില്‍ നൃത്തം ചെയ്യുന്നത്. ഈ നൃത്തം നമിതയെ പഠിപ്പിച്ചത് സുഹൃത്തും ജനപ്രിയ നായകന്‍ ദിലീപിന്റെ മകളുമായ മീനാക്ഷിയാണ്. ഇക്കാര്യം നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ഒപ്പം കുറിച്ചിട്ടുമുണ്ട്.

മീനാക്ഷിയും നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദത്തിന്റെ ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴയും ഈ പാട്ടും തനിക്ക് പ്രിയപ്പെട്ടതാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി ആരാധകരുള്ള നമിതയുടെ നൃത്തവീഡിയോയും ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *