മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കുന്നത് അക്കാര്യത്തിനാണ് : ശ്രദ്ധേയമായി രഞ്ജി പണിക്കരുടെ വാക്കുകൾ

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അദ്ദേഹവുമായി വഴക്കുണ്ടാകുന്ന ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ രഞ്ജി പണിക്കർ. തങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണെന്ന് ആണ് അദ്ദേഹം പറയുന്നത്.

മിക്ക കഥാപാത്രങ്ങൾക്കും വേണ്ടി നീളൻ ഡയലോഗുകൾ എഴുതിക്കൊണ്ടു ചെല്ലുമ്പോൾ അതൊക്കെ കടിച്ചാൽ പൊട്ടാത്തതാണെന്നും, അവയ്ക്കൊക്കെ നീളം കൂടുതലാണെന്നും പറ‍ഞ്ഞ് മമ്മൂക്ക വഴക്കിടാറുണ്ടെന്ന് ആണ് രഞ്ജി പണിക്കർ പറയുന്നത്.

‘ചിലപ്പോൾ ഡബ്ബിംഗ് തിയേറ്ററിൽ ഇരിക്കുമ്പോൾ ”എന്നാൽ നിങ്ങൾ വന്നങ്ങ് ഡബ്ബ് ചെയ്യ്” എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാൻ പോയി ചെയ്തിട്ടുമുണ്ട്. ”എനിക്ക് അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ലെ”ന്നാണ് മമ്മൂട്ടി പറയുന്നത്’ രൺജി പണിക്കർ പറയുന്നു.

ഡയലോഗ് പഠിക്കുകയും പറയുകയും ചെയ്യുന്ന കാര്യത്തിൽ ഓരോ നടീ നടന്മാര്‍ക്കും വ്യത്യസ്ത രീതികളാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നടിക്ക് ആദ്യമായി വലിയ ഡയലോഗ് എഴുതിയത് പത്രം എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് വേണ്ടിയാണെന്നും രഞ്ജി പണിക്കർ ഓർമ്മിച്ചു.

Comments: 0

Your email address will not be published. Required fields are marked with *