Flash News

മഹാനടന് ആദരമര്‍പ്പിച്ച് സാംസ്കാരിക കേരളം; അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ; സംസ്കാരം ശാന്തികവാടത്തിൽ

അതുല്യ കലാകാരൻ നടൻ നെടുമുടി വേണുവിന്‌ ആദരമര്‍പ്പിച്ച് സാംസ്കാരിക കേരളം. അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12.30വരെയാണ് പൊതുദർശനം. രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

ജനനേതാക്കളും ജനപ്രിയ നടന്മാരും പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനെ മമ്മൂട്ടിയും മോഹൻലാലും സ്നേഹത്തോടെ ഓർക്കുന്നു. മമ്മൂട്ടി 40 വർഷക്കാലത്തെ അഭിനയ സഹവാസം ഓർത്തെടുത്തപ്പോൾ മോഹൻലാൽ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങൾ പങ്കിട്ടു.

Comments: 0

Your email address will not be published. Required fields are marked with *