മഹേഷ് ബാബുവിന്റെ അനന്തരവനും സിനിമയിലേക്ക്

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അനന്തരവന്‍ അശോക് ഗല്ല സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഭലേ മാഞ്ചി രോജു എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശ്രീറാം ആദിത്യ സംവിധാനം ചെയ്യുന്ന ‘ഹീറോ’ എന്ന ചിത്രത്തിലാണ് അശോക് ഗല്ല നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ മഹേഷ് ബാബു പുറത്തിറക്കി.

ഗല്ല പദ്മാവതി നിര്‍മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാളാണ് നായിക. മഹേഷ് ബാബുവിന്റെ സഹോദരീ പുത്രനായ അശോക് ഗല്ല പ്രമുഖ വൃവസായിയും എംപിയുമായ ഗല്ല ജയദേവിന്റെ മകനാണ്. ടൈറ്റില്‍ ടീസറില്‍ ആദ്യം കൗബോയ് ലുക്കില്‍ എത്തുന്ന അശോക് ഗല്ലയെ പിന്നീട് ജോക്കര്‍ വേഷത്തിലും കാണാം. നിധി അഗര്‍വാളിനൊപ്പമുള്ള റൊമാന്റിക് ഷോട്ടുകളും ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തെലുങ്ക് ചിത്രത്തിന് ചേരുന്ന ആക്ഷന്‍ മസാലകളെല്ലാം ഇതിലുമുണ്ടാകുമെന്ന് ടീസര്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ അനന്തരവന്‍ നായകന്‍ ആകുന്ന ചിത്രം റിലീസാകുന്നു എന്നു കേള്‍ക്കുമ്പോള്‍ അതീവ സന്തോഷമുണ്ടെന്ന് മഹേഷ് ബാബു പറഞ്ഞു. അമര രാജ മീഡിയ ആന്റ് എന്റര്‍ടേയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ഹീറോ’യുടെ സംഗീതം ജിബ്രാനാണ് ഒരുക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *