‘മായ’ കാണാം ; കൊവിഡ് പ്രതിരോധത്തിന് ഊര്‍ജ്ജമേകാം

അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മായ’ റിലീസ് ചെയ്തു. വിഖ്യാത സംവിധായകൻ ഐ.വി ശശിയുടെയും നടി സീമയുടെയും മകനാണ് അനി. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ്. സംവിധായകനായ വെങ്കട് പ്രഭു, അഭിനേതാക്കളായ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, റിതു വർമ്മ, വാണി ബോജൻ, വിശ്വാക് സെൻ, നിഹാരിക കൊണ്ടാല, അശ്വത് മാരിമുത്തു, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ഹ്രസ്വചിത്രം സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്.

അശോക് സെൽവാനും പ്രിയ ആനന്ദുമാണ് ‘മായ’ എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് തമിഴിലാണ്. യുട്യൂബിലാണ് ‘മായ’ റിലീസ് ചെയ്തിരിക്കുന്നത്. ഹ്രസ്വചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിനാണ് ഉപയോ​ഗിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറുമാണ് അനി ഐ.വി ശശി. ഒപ്പം സിനിമ ഉള്‍പ്പെടെ പല മലയാളം, ഹിന്ദി ചിത്രങ്ങളിൽ പ്രിയദർശന്റെ സംവിധാന സഹായി കൂടിയായിരുന്നു അനി. ഈ അടുത്ത് പുറത്തിറങ്ങിയ തമിഴ് – തെലുങ്ക് ചിത്രമായ നിന്നിലാ നിന്നിലാ അനി സംവിധാനം ചെയ്തതാണ്. അശോക് സെൽവൻ, ഋതു വർമ്മ, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *