മാസ് ലുകില്‍ സൂര്യ; പുതിയ ചിത്രം എതിര്‍ക്കും തുനിന്തവന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മാസ് ലുകില്‍ സൂര്യ; പുതിയ ചിത്രം എതിര്‍ക്കും തുനിന്തവന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

തെന്നിന്‍ഡ്യന്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം എതിര്‍ക്കും തുനിന്തവന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്. ഒരു കൈകൊണ്ട് മുഖത്തിന്റെ പാതി മറച്ച നിലയില്‍ വേറിട്ട ലുകിലുള്ള സൂര്യയെ ആണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.

ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധാനം. നിര്‍മാണം സണ്‍ പിക്ചേഴ്സ്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫ്രബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യും.

Comments: 0

Your email address will not be published. Required fields are marked with *