മുഖം വെട്ടിത്തിളങ്ങാനായി വീട്ടില്‍ ചെയ്യാവുന്ന രണ്ട് പൊടിക്കൈകള്‍

കരിവാളിപ്പും കറുപ്പ് നിറവും എല്ലാം നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ നല്ല വെട്ടിത്തിളങ്ങുന്ന മുഖകാന്തി സ്വന്തമാക്കാൻ വഴിയുണ്ട്. അല്പം സമയം ഇതിനായി മെനക്കെടുത്താൻ സമ്മതമാണെങ്കില്‍ ഇതാ മുഖം വെട്ടിത്തിളങ്ങാനുള്ള ചില നുറുങ്ങു വിദ്യകൾ തയ്യാര്‍.

ഒരു ടീസ്പൂൺ വീതം അൽമൻഡ് ഓയിൽ, പാൽ, നാരങ്ങാ നീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. കണ്ണാടി നോക്കിയേ.. മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ മനസ്സിലാകും.

രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ നന്നായി സംയോജിപ്പിച്ച് മുഖത്തു പുരട്ടുക. മുഖം ക്ളീൻ ചെയ്യാനും വെളുപ്പിക്കാനും തൈര് വളരെ മികച്ചതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കുകയാണെങ്കിൽ മുഖത്തിനു നല്ല തിളക്കം ലഭിക്കും.

Comments: 0

Your email address will not be published. Required fields are marked with *