മുഗള്‍ കാലഘട്ടത്തിലേത് മുതല്‍ ലോക രാജ്യങ്ങളിലേത് വരെ ; നാണയ വില്പന ഹരമാകുന്നു

ഇപ്പോള്‍ നാണയവില്പന പുതിയ വരുമാന മാർ​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കൈയിലുള്ള എല്ലാ നാണയങ്ങളും പെറുക്കി വിറ്റാൽ കാശ് കിട്ടില്ല. നിലവിൽ പുറത്തുവരുന്ന സീ ന്യൂസിൻെറ റിപ്പോർട്ട് അനുസരിച്ച് വൈഷ്ണോ ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത നാണയങ്ങൾക്ക് ലക്ഷങ്ങളാണത്രെ മൂല്യം. വൈഷ്ണോ ദേവിയുടെ ചിത്രമുള്ള നാണയങ്ങൾ പേഴ്സിൽ സൂക്ഷിച്ചാൽ പണം നഷ്ടമാകില്ലെന്ന അന്ധവിശ്വാസം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഈ നാണയങ്ങളും കറൻസികളും ഒക്കെ വില കൊടുത്തും ശേഖരിക്കുന്നവര്‍ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പഴയ നാണയങ്ങൾ വില്പനയ്ക്കു വെച്ചാല്‍ ഉയർന്ന മൂല്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ മൂല്യമുള്ള ലിമിറ്റഡ് എഡിഷൻ നാണയങ്ങളുടെ കൂട്ടത്തിൽ 2002-ൽ പ്രിന്റ് ചെയ്തവയുമുണ്ട്.

കൈവശമുള്ള പഴയ നാണയങ്ങൾ വിൽക്കാനായി ഉപഭോക്താക്കൾക്ക് കോയിൻ ബസാർ, ഇന്ത്യാ മാർട്ട്, ഇന്ത്യ കോയിൻ മാൾ എന്നി സൈറ്റുകൾ അവസരം ഒരുക്കുന്നുണ്ട്. നാണയങ്ങൾക്കൊപ്പം പ്രിന്റിങ് പിഴവുള്ള കറൻസികൾ, അപൂർവ്വ കറൻസികൾ, മഹദ് വ്യക്തികളുടെ സ്മരണാർത്ഥം പുറത്തിറക്കുന്ന നാണയങ്ങൾ തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താം. മുഗൾ കാലഘട്ടത്തിലെ നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയ്ക്കൊപ്പം ലോക രാജ്യങ്ങളിലെ നാണയങ്ങൾ വരെ വില്പനയ്ക്കുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *