മുടികൊഴിച്ചിൽ തടയാം: കറ്റാർവാഴയും ചെമ്പരത്തിയും കൊണ്ടൊരു ഷാംപൂ

മുടികൊഴിച്ചിൽ തടയാം: കറ്റാർവാഴയും ചെമ്പരത്തിയും കൊണ്ടൊരു ഷാംപൂ

മുടികൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിനെ നേരിടാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം ഒരു ഷാംപൂ. കറ്റാർവാഴയും ചെമ്പരത്തിയും ഉണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഷാംപൂ പരിചയപെടാം. മുടിക്ക് ബലവും തിളക്കവും നൽകാൻ വളരെയേറെ സഹായിക്കുന്ന ഈ ഷാംപൂ മിനുട്ടുകൾ കൊണ്ട് തന്നെ ഉണ്ടാക്കാവുന്നതാണ്. ഷാംപൂ ഉണ്ടാക്കാനായി ഒരു കപ്പ് കറ്റാർവാഴ ജെല്ലും ചെമ്പരത്തി ഇതളുകളുമാണ് ആവശ്യം. അരച്ച ചെമ്പരത്തി കറ്റാർവാഴ ജെല്ലുമായി നന്നായി മിക്സ് ചെയ്ത ശേഷം മുടിയിഴകളിലും ശിരോചർമ്മത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം 45 മിനിറ്റ് കഴിഞ്ഞു ഇളം ചൂടുവെള്ളത്തിൽ തല കഴുകുക. ബാക്കി വരുന്ന മിശ്രിതം വൃത്തിയുള്ള ഒരു പാത്രത്തിൽ അടച്ച് വെച്ച് സൂക്ഷിക്കുക. ആഴ്ചയിൽ മൂന്നു തവണ ഇത് ചെയ്‌താൽ മുടികൊഴിച്ചിലിനെ തടയാൻ സഹായിക്കും

Comments: 0

Your email address will not be published. Required fields are marked with *