മുട്ടപ്രേമികളേ, ഈ ഗുണങ്ങള്‍ അറിയാമോ?

സൂപ്പര്‍ഫുഡ് വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മുട്ടയില്‍ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. ബുള്‍സായ് മുതല്‍ മുട്ട മസാല വരെ പലവിധ രുചികള്‍ പയറ്റുമ്പോഴും ദിവസവും എത്ര മുട്ട വീതം കഴിക്കാം എന്ന കാര്യവും അതിന്റെ ഗുണങ്ങളും എത്ര പേര്‍ക്ക് അറിയാം ?

ദിവസവും ഒരു മുട്ട എങ്കിലും കഴിക്കുന്നത് ശരീരത്തിന് വളരെ ഉത്തമമാണ്. മുട്ടപ്രേമി എന്നു കരുതി ദിവസവും എട്ടു മുട്ട കഴിക്കാമെന്നു കരുതിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യും. ദിവസവും ഏറ്റവും കൂടുതല്‍ മൂന്ന് മുട്ട വരെയാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് വര്‍ധിപ്പിക്കാന്‍ മുട്ട സഹായിക്കുമെന്നതിനാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ മുട്ടയ്ക്ക് കഴിയും. ല്യൂട്ടീന്‍, സിയാക്‌സാന്തീന്‍ എന്നിവയുടെ സാന്നിധ്യത്തിലൂടെ കാഴ്ചക്കുറവും തിമിരവും ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കും.

മുട്ടയുടെ വെള്ളക്കരുവില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ രുചി അല്‍പ്പം കുറവാണെന്നു കരുതി അവ ഒഴിവാക്കരുത്. ഒമ്പത് മാസം കഴിഞ്ഞാല്‍ കുട്ടികള്‍ക്കുപോലും മുട്ട കൊടുത്തു തുടങ്ങാനാകും. മുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവാണ്. മാത്രമല്ല ഇത് പ്രോട്ടീന്റെ കലവറ കൂടിയാണ്. അതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും വളരെ ഉത്തമമാണ് മുട്ട.

Comments: 0

Your email address will not be published. Required fields are marked with *