മുത്തശ്ശി ഗദയെ വിമർശിച്ച് കമന്റ്‌ ചെയ്ത ആൾക്ക് തക്കതായ മറുപടി നൽകി ജൂഡ് ആന്റണി

നിരവധി സിനിമകളിലൂടെ അഭിനേതാവായും സംവിധായകനായും ശ്രദ്ധേയനായ ആളാണ് ജൂഡ് ആന്റണി. ജനപ്രിയ സിനിമയായ ‘ഓം ശാന്തി ഓശാന’യിലൂടെയാണ് ജൂഡ് ആന്റണി ആദ്യമായി സംവിധാന വേഷമണിയുന്നത്. അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമയെ മോശമായ രീതിയിൽ വിമർശിച്ച ആൾക്ക് കമന്റിലൂടെ തന്നെ തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ ജൂഡ്.

പുതിയതായി സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ഇട്ട ഫേസ്ബുക്ക്‌ പോസ്റ്റിനു താഴെയാണ് ‘ഒരു മുത്തശ്ശി ഗദ’യെ വിമർശിച്ചു കൊണ്ട് കമന്റ്‌ വന്നത്.

‘അമ്മച്ചി ഖദയുടെ ക്ഷീണം മാറിയിട്ടില്ല” എന്നാണ് ഒരാൾ കമന്റ്‌ ചെയ്ത്. എന്നാൽ ‘മുത്തശ്ശി ഗദയാണ് ഉദ്ദേശിച്ചതെങ്കിൽ എനിക്കും നിർമ്മാതാവിനും ഇല്ലാത്ത ക്ഷീണം താങ്കള്‍ക്ക് ഇനിയും വേണോ?’ എന്നാണ് ജൂഡ് ആന്റണി കമന്റിലൂടെ വ്യക്തിയോട് തിരിച്ചു ചോദിച്ചത്. ജൂഡ് ആന്റണിയുടെ ഈ കമന്റിനെ പിൻതാങ്ങി കൊണ്ട് നിരവധി പേർ പ്രതികരിച്ചു.

രാജിനി ചാണ്ടി, ഭാഗ്യലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തി 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മുത്തശ്ശി ഗദ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ജൂഡ് ആന്റണി ആണ്.

Comments: 0

Your email address will not be published. Required fields are marked with *