Flash News

മുള്ളൻപന്നി, ഉടുമ്പ് ഇറച്ചിയുമായി യുവാവ് പിടിയിൽ

 

മുള്ളൻപന്നിയുടേയും ഉടുമ്പിന്റേയും ഇറച്ചിയുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തൊടുപുഴ സ്വദേശി ദേവസ്യയാണ് തൃശൂരിൽ പിടിയിലായത്.

മണ്ണാർക്കാട് നിന്നും തൊടുപുഴയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു മാംസം. മഞ്ഞൾപ്പൊടിയിട്ട് ഉണക്കിയ നിലയിലായിരുന്നു മുള്ളൻപന്നിയുടെ മാംസം. മാസങ്ങളോളം ഇത് ചീത്തയാവാതെ നിൽക്കും. മാംസം കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കടത്തികൊണ്ട് വന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്.

 

Comments: 0

Your email address will not be published. Required fields are marked with *