Flash News

മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടെന്ന് എ വിജയരാഘവന്‍

മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയില്‍ പിന്തുണയുമായി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി നിലപാടിന് അനുസരിച്ച കാര്യമാണ് മന്ത്രി പറഞ്ഞതെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

“മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പൊതു നിലപാടാണ്. ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സിപിഐഎം നല്‍കാറുണ്ട്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിലപാടാണ് മന്ത്രി വ്യക്തമാക്കിയത്. നല്ല നിലയില്‍ തന്നെയാണ് സര്‍ക്കാരും മന്ത്രിമാരും പ്രവര്‍ത്തിച്ചുവരുന്നത്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച് വ്യക്തമായ സമീപനം സിപിഐഎമ്മിനുണ്ട്. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്”. എ വിജയരാഘവന്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *