മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രിക്ക് വധ ഭീഷണി; ശശികലയ്‌ക്കെതിരെ എഫ്.ഐ.ആർ

മുൻ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ ഘടകം നേതാവ് വി.കെ ശശികലയ്‌ക്കും അനുയായികൾക്കുമെതിരെ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ റോഷനായി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണുകളിലൂടെയും അദ്ദേഹത്തിന് വധഭീഷണി മുഴക്കുന്നു എന്നാരോപിച്ച് മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രി സി.വി.ഷൺമുഖം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത സഹായിയായ ശശികലക്കെതിരെ 501 (1), 507, 109 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തുതിരിക്കുന്നത്. ശശികലയുടെ 501 അനുയായികളും കേസിൽ ഉൾപ്പെട്ടിടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *