മൂന്നാർ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി

 

എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായതോടെ മൂന്നാർ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. 15 വർഷമായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് മൂന്നാർ. വിപ്പ് ലംഘിച്ച് 2 കോൺ​ഗ്രസ് അം​ഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തു. എതിരില്ലാത്ത 12 വോട്ടിനാണ് അവിശ്വാസം പാസായത്. കോൺ​ഗ്രസ് അം​ഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിമത മെമ്പർമാരെ യുഡിഎഫ് അം​ഗങ്ങൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.

Comments: 0

Your email address will not be published. Required fields are marked with *