മേയറുടെ കാറിൽ നിന്ന് മാരക ലഹരിമരുന്ന് പിടികൂടി

മേയറുടെ കാറിൽ നിന്ന് മാരക ലഹരിമരുന്ന് പിടികൂടി

നൈജറിലെ മേയറുടെ കാറിൽ നിന്ന് മാരക ലഹരിമരുന്ന് പിടികൂടി. 200 കിലോഗ്രാം കൊക്കെയ്നുമായി മേയറെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തതായി നൈജര്‍ പൊലീസ് അറിയിച്ചു. മാലിയിൽ നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് ശേഷം, ഈ മയക്കുമരുന്ന് ലിബിയയിലേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പശ്ചിമാഫ്രിക്കൻ രാജ്യത്ത് പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയാണിത്. മേയറെയും ഡ്രൈവറെയും ചോദ്യം ചെയ്യുന്നതിനായി നൈജറിന്‍റെ തലസ്ഥാനമായ നിയാമിയിലേക്ക് കൊണ്ടുപോയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *