Flash News

മോഡലുകളുടെ അപകടമരണം; സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്തേക്കും

കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ അപകടം നടന്ന കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പല തവണ നോട്ടീസ് നൽകിയിരുന്നു. സൈജുവിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അപകടത്തിന് മുൻപ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. സൈജു നേരത്തെ നൽകിയ മൊഴിയും കേസിലെ പ്രതി അബ്ദുറഹ്മാൻ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് വീണ്ടും പരിശോധിക്കും. ഹോട്ടൽ ഉടമ ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും കായലിൽ തുടരും. കോസ്റ്റ് ഗാർഡിന്‍റെ തെരച്ചിലിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ഇന്നും കണ്ടെത്താനായില്ലെങ്കിൽ നേവിയുടെ സേവനവും ലഭ്യമാക്കും.

Comments: 0

Your email address will not be published. Required fields are marked with *