Flash News

മൊഫിയ ആത്മഹത്യ ചെയ്തത് നീതികിട്ടില്ലെന്ന മനോവിഷമത്തിൽ; സിഐ സുധീറിനെതിരെ എഫ്ഐആർ

മൊഫിയയുടെ ആത്മഹത്യയിൽ സിഐ സുധീറിനെതിരെ എഫ്ഐആർ. മൊഫിയ ആത്മഹത്യ ചെയ്തത് നീതികിട്ടില്ലെന്ന മനോവിഷമത്തിലാണെന്നും സിഐ സുധീർ മൊഫിയയോട് കയർത്ത് സംസാരിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്തു സംസാരിച്ചു.

ഒരിക്കലും സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *