Flash News

യഥാര്‍ഥ കോണ്‍ഗ്രസ് തൃണമൂലാണെന്ന് ജാഗോ ബംഗ്ലാ

തൃണമൂലാണ് യഥാര്‍ഥ കോണ്‍ഗ്രസെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം ജാഗോ ബംഗ്ലാ. കോണ്‍ഗ്രസ് യുദ്ധത്തില്‍ ക്ഷീണിച്ചുപോയ പാര്‍ട്ടിയാണെന്നും പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് പാര്‍ലമെന്‍റില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ബംഗാളില്‍ ബി.ജെ.പിക്കെതിരായ പോരാട്ടം ടി.എം.സി വിജയകരമായി ഏറ്റെടുത്തു. യുദ്ധത്തില്‍ ക്ഷീണിച്ച വിഭാഗീയതയില്‍ കഷ്ടപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരായ പ്രധാന പ്രതിപക്ഷത്തിന്‍റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ടി.എം.സി അവകാശപ്പെട്ടു. കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷം. എന്നാൽ, ബി.ജെ.പിയെ തടയാൻ അവർക്ക് കഴിഞ്ഞില്ലെന്നും മുഖപത്രം ആരോപിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *