യോഗ ദിനത്തില്‍ മോഹന്‍ലാലിനും പറയാനുണ്ട് ചിലത്

ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. സമൂഹമാധ്യമങ്ങളില്‍ അടക്കം നിറയുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത വിളിച്ചോതുന്ന ചിത്രങ്ങളും വീഡിയോകളും. ചലച്ചിത്ര താരങ്ങളും തങ്ങള്‍ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് മോഹന്‍ലാലിന്റെ ചിത്രം. യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രം ഫിറ്റ്‌നെസ്സ് ആരാധകര്‍ക്കിടയില്‍ പോലും ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ അതിനെക്കാള്‍ എല്ലാം ശ്രദ്ധ ആകര്‍ഷിക്കുന്നത് യോഗയെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്. കൊവിഡ് എന്ന ദുരന്തമാരിയെ നാം അതിജീവിക്കും എന്ന പ്രതീക്ഷയാണ് അദ്ദേഹം കുറിപ്പിലൂടെ പകരുന്നത്.

‘ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടി വരുന്ന ഈ ദശാസന്ധിയെയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം. മറ്റുള്ളവര്‍ക്ക് പ്രകാശമാകാം.’ എന്നാണ് താരത്തിന്റെ വാക്കുകള്‍.

Comments: 0

Your email address will not be published. Required fields are marked with *