രഞ്ജിത്ത് വധക്കേസ്; പ്രതികൾക്കായി പൊലീസ് തമിഴ്നാട്ടിലേക്ക്

 

ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. ആലപ്പുഴ ജില്ലയിൽ ഇന്നലെ രാത്രിയിലും എസ്ഡിപിഐ-ആര്‍എസ്എസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേസമയം, ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ര‍ഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വർ​ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളെ നിരോധിക്കേണ്ടിയിരിക്കുന്നു. കുറ്റവാളികളെ ഉടൻ പിടികൂടും. പൊലീസിനെതിരെ എസ്ഡിപിഐ പറഞ്ഞതൊക്കെ കള്ളമാണെന്നും മന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *