രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച സമ്മാനത്തെ കുറിച്ച് വാചാലയായി നടി മുക്ത

ഗായിക റിമി ടോമിയും നാത്തൂന്‍ മുക്തയുമൊക്കെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് റിമി സമ്മാനിച്ചൊരു വലിയ സൗഭാഗ്യത്തെ കുറിച്ച്‌ പറഞ്ഞുകൊണ്ട് മുക്ത ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. മുന്‍പ് പല തവണ ചര്‍ച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് താരം വീഡിയോയില്‍ പറയുന്നത്.

റിമിയുടെ അനിയന്‍ റിങ്കു ടോമിയ്ക്കും ഭാര്യയും നടിയുമായ മുക്തയ്ക്കും അവരുടെ മകള്‍ കിയാരയ്ക്കും വേണ്ടി റിമി സമ്മാനിച്ചതാണ് ഈ മനോഹര ഫ്‌ളാറ്റ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ഒരുക്കിയ ഈ വീട്ടില്‍ താമസിച്ചു തുടങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന സന്തോഷമാണ് മുക്ത പോസ്റ്റില്‍ പങ്കുവെക്കുന്നത്.

വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിന് പേരിട്ടതെങ്കിലും ചെടികള്‍ നട്ടു നനച്ച്‌ മനോഹരമാക്കി മാറ്റിയിരിക്കുകയാണ് മുക്ത ഈ സ്നേഹക്കൂട്.
വീടിനുള്ളിലെ എല്ലാ ഭാഗത്തേക്കും ശ്രദ്ധ പതിയും വിധത്തില്‍ ഓപ്പണ്‍ കിച്ചണ്‍ ആയിരുന്നു ഫ്ലാറ്റില്‍ ഒരുക്കിയത്. അടുക്കള മുതല്‍ ലിവിങ് റൂം, ബെഡ് റൂം വരെ എല്ലാം വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കി മാറ്റാനും മുക്ത മിടുക്കിയാണ്.

Comments: 0

Your email address will not be published. Required fields are marked with *