രത്തന്‍ ടാറ്റയുടെ ജീവചരിത്രം എഴുതാൻ മലയാളി; പ്രസിദ്ധീകരണാവകാശം വിറ്റത് 2 കോടിക്ക്

രത്തന്‍ ടാറ്റയുടെ ജീവചരിത്രം എഴുതാൻ മലയാളി; പ്രസിദ്ധീകരണാവകാശം വിറ്റത് 2 കോടിക്ക്

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവചരിത്രം എഴുതാൻ മലയാളി. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച മലയാളി കൂടിയായ തോമസ് മാത്യുവാണ് പുസ്തകം രചിക്കുന്നത്. ഈ കൃതിയുടെ പ്രസിദ്ധീകരണവകാശം രണ്ടുകോടിക്ക് സ്വന്തമാക്കി ഹാർപ്പിൻ കോളിൻസ് ഇന്ത്യയിലെ നോൺ-ഫിക്ഷൻ പ്രസിദ്ധീകരണ രം​ഗത്ത് റെക്കോർഡ് സൃഷ്ടിച്ചു. ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ഒരു ആധികാരിക ജീവചരിത്രമാണിത്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ് ഏറ്റെടുക്കൽ തുടങ്ങിയ സമീപകാല സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതില്‍, ടാറ്റ സൺസ് മുന്‍ ചെയർമാൻ സൈറസ് മിസ്ത്രിയെ നീക്കിയതടക്കമുള്ള വിവാദമായിരുന്ന കാര്യങ്ങളെല്ലാം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടറുകളുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. തോമസ് മാത്യു വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അഡീഷണൽ സെക്രട്ടറിയായാണ് വിരമിച്ചത്. മറ്റ് രണ്ട് പുസ്തകങ്ങൾ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട് – ദി വിംഗ്‍ഡ് വണ്ടേഴ്സ് ഓഫ് രാഷ്ട്രപതി ഭവന്‍, എബോഡ് അണ്ടർ ദി ഡോം എന്നിവയാണ് ആ പുസ്തകങ്ങള്‍.

Comments: 0

Your email address will not be published. Required fields are marked with *