രത്തൻ ടാറ്റയുടെ റിട്ടയർമെന്റ് കാലത്തെ കൂട്ടുകൾ

രത്തൻ ടാറ്റയെ അറിയാത്തവർ ചുരുക്കമായിരിക്കും. രാജ്യത്തെ ഏറ്റവും അധികം സ്വാധീനശേഷിയുള്ള ബിസിനസ് മാഗ്നറ്റാണ് അദ്ദേഹം. ടാറ്റാ ഗ്രൂപ്പിന്റെ ഇതുവരെയുള്ള വളർച്ചയിൽ മുൻ ടാറ്റാ സൺസ് ചെയർമാനായ രത്തൻ ടാറ്റ വഹിച്ച പങ്ക് നിർണ്ണായകമാണ്. 1991ൽ ജെആർഡി ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോൾ പിൻഗാമിയായി ആണ് രത്തൻ ടാറ്റ കമ്പനിയുടെ തലപ്പത്ത് എത്തിയത്. ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും അദ്ദേഹമായിരുന്നു.

ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്ന് രത്തൻ ടാറ്റ വിരമിച്ചതിനു ശേഷം റിട്ടയർമെന്റ് ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓർമ്മ നശിച്ച് വീൽചെയറിലേക്ക് മാറുന്ന കാലത്തും കരുത്തുറ്റ മനസ്സ് ഉണ്ടെങ്കില്‍ നേതൃസ്ഥാനം അപ്രാപ്യമൊന്നുമല്ല എന്നാണ് രത്തൻ ടാറ്റയുടെ വാക്കുകൾ. കൂടാതെ മികച്ച ഒരു റിട്ടയർമെന്റ് പോളിസി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരമിച്ചതിനു ശേഷം തനിക്ക് കൂട്ടായി പെയിന്റിംഗും, ചിത്രരചനയും ഉണ്ടാകുമെന്ന് അദ്ദേ​ഹം പറഞ്ഞു. പിയാനോ വായിക്കാൻ പഠിക്കണമെന്ന ആ​ഗ്രഹവും രത്തന്‍ ടാറ്റ പങ്കുവെച്ചു. തന്റെ ചെറുപ്പം മുതലുള്ള ഇഷ്ടങ്ങൾ മുന്‍പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വാക്കുകൾ പോലെ പ്രായം തളർത്താത്ത പോരാട്ട വീര്യം ഇപ്പോഴും രത്തൻടാറ്റയെ വ്യത്യസ്തനാക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *