രാംചരണിനെ കാണാന്‍ 231 കിമീ. നടന്ന് ആരാധകര്‍

അഭ്രപാളിയിലെ ആരാധനാ കഥാപാത്രത്തെ കാണാന്‍ എന്ത് സാഹസികതയും കാണിക്കുന്നവരുണ്ട്. ഇവിടെയിതാ തെലുങ്ക് നടന്‍ രാംചരണിനെ കാണാന്‍ ഇരുനൂറില്‍പ്പരം കിലോമീറ്ററുകള്‍ നടന്ന് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ചില ആരാധകര്‍. ഹൈദരാബാദില്‍ എത്തി തന്നെ നേരില്‍ കണ്ട മൂന്ന് ആരാധകരെയും ആലിംഗനം ചെയ്താണ് നടന്‍ സ്വീകരിച്ചത്.

തെലങ്കാനയിലെ ജോഗുലമ്പ ഗഡ്‌വാളില്‍ നിന്നും രാംചരണിന്റെ ആരാധകരായ സന്ധ്യ ജയരാജ്, രവി, വീരേഷ് എന്നിവരാണ് രാംചരണിനെ നേരില്‍ കാണാന്‍ പുറപ്പെട്ടത്. കൊവിഡ് കാലം. വാഹനങ്ങളൊക്കെ കുറവും. എന്നാല്‍ പിന്നെ നടന്നുകളയാം എന്നായി തീരുമാനം. 231 കിലോമീറ്റര്‍ ദൂരം നടന്നാണ് അവര്‍ നടന്റെ ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റെസിഡെന്‍സിയില്‍ എത്തിയത്. നാല് ദിവസങ്ങള്‍ കൊണ്ട് ഇവര്‍ യാത്ര പൂര്‍ത്തിയാക്കി. ആരാധകരെ നേരില്‍ കണ്ട നടന്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് സ്വീകരിക്കുകയും ചെയ്തു. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ ആരാധകരെ സ്വീകരിച്ച നടന്‍ ഒരാളെ ആലിംഗനം ചെയ്യുന്നതായി കാണാം. വീടിനുള്ളില്‍ ഇരുന്ന് താരം അവരോട് സംസാരിക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *