രാത്രി രണ്ടു മണിക്ക് അടുക്കളയില്‍ അതിഥിയായി എത്തിയ ആന

കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഒരു വീട്ടിലെ അടുക്കളയിൽ രണ്ട് മണിയോടെ ഒരു അതിഥി വന്നു. ഒരു ആന. ഭക്ഷണം അന്വേഷിച്ച് വന്ന ആനയെ കണ്ട് വീട്ടുകാർ അത്ഭുതപ്പെട്ടു.

ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജൂൺ 20ന് ഹുവ ഹിൻ ജില്ലയിലെ ചാലെർമിയാട്ട്പട്ടാന ഗ്രാമത്തിലെ രച്ചദവൻ പ്യൂങ്‌പ്രാസോപ്പന്റെ വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ അടുക്കളയുടെ ചുവരിൽ ഒരു ദ്വാരം ഉണ്ടാക്കിയതിനു ശേഷം അതിലൂടെ ആന തന്റെ തലയും തുമ്പിക്കൈയും കയറ്റുന്നത് കാണാം.

റിപ്പോർട്ട് അനുസരിച്ച്, ബൂഞ്ചുവേ എന്ന ആന അടുത്തുള്ള കെയ്ങ് ക്രാച്ചൻ ദേശീയ ഉദ്യാനത്തിൽ താമസിച്ചു വരികയാണ്. അത് ഇടയ്ക്കിടെ ഗ്രാമത്തെ സന്ദർശിക്കാറുണ്ട്. ‘അവന്‍ പതിവായി സന്ദർശിക്കാറുണ്ട്. ചന്ത ഉള്ളപ്പോഴാണ് അവന്‍ എപ്പോഴും വരുന്നത്, കാരണം അവന് ഭക്ഷണങ്ങളുടെ മണം ലഭിക്കാറുണ്ട്.’ പാർക്കിന്റെ സൂപ്രണ്ട് ഇത്തിപ്പോൺ തൈമോൺകോൾ ദി ഗാർഡിയനോട് പറഞ്ഞു.

വീഡിയോയിൽ അടുക്കളയിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ആന പ്രവേശിക്കുന്നതും ഭക്ഷണസാധനങ്ങൾ പരത്തുന്നതും ഒടുവിൽ ഒരു ചാക്ക് അരി ഭക്ഷിക്കുന്നതും കാണാം. റിപ്പോർട്ട് അനുസരിച്ച്, ആനയുടെ വലിപ്പത്തിലുള്ള ദ്വാരം നന്നാക്കാൻ ഏകദേശം 1.16 ലക്ഷം രൂപ ചിലവാകും.

വീഡിയോ കാണാം : https://twitter.com/i/status/1407159655311175700

Comments: 0

Your email address will not be published. Required fields are marked with *