രുചികരമായ പഴങ്ങള്‍ ആസ്വദിക്കുകയാണ് ബബിള്‍സ് എന്ന ഈ ആന

ഇഷ്ടപ്പെട്ട കുറെ വിഭവങ്ങൾ മുന്നിൽ നിരന്നാൽ എന്ത് ചെയ്യും? അത്തരത്തിൽ ആശയക്കുഴപ്പത്തില്‍ ആയിരിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോക്താവായ ജയ് ബ്രൂവറാണ് ബബിൾസ് എന്ന ആനയുടെ ഈ വീഡിയോ പങ്കുവെച്ചത്.

‘ഒരു കൊച്ചു കുഞ്ഞ് ആയിരുന്നപ്പോള്‍ മുതൽ ബബിൾസ് അനാഥയായിരുന്നു. ഭാഗ്യവശാൽ ഡോ. ഭഗവാൻ ആന്റിൽ അവളെ ദത്തെടുത്തു. അന്നു മുതൽ അവർ തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു.” ജെയ് ബ്രൂവർ തന്റെ പോസ്റ്റില്‍ കുറിച്ചു.

വീഡിയോയിൽ തണ്ണിമത്തൻ, മത്തങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങൾ ബബിൾസിനു മുന്നില്‍ നിരത്തി വെച്ചിട്ടുണ്ട്. അവൾ തുമ്പിക്കൈ ഉപയോഗിച്ച് ഓരോന്നായി ഫലങ്ങള്‍ എടുത്ത് ആസ്വദിക്കുന്നു. ‘ആനകൾ അത്തരം അത്ഭുതകരമായ മൃഗങ്ങളാണ്’ അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

വീഡിയോയില്‍ ഉടനീളം ഡോ. ഭഗവാൻ ആന്റിൽ ആനകളെക്കുറിച്ചുള്ള നിരവധി വസ്തുതകൾ പങ്കുവെക്കുന്നുണ്ട്. ‘തുമ്പിക്കൈ അവളുടെ തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവളുടെ തുമ്പിക്കൈ വളരെ ഹൈപ്പർസെൻസിറ്റീവ് ആണ്. അവളുടെ മൂക്കിന്റെ ഒരു ചെറിയ സ്പർശനം കൊണ്ട് അവൾക്ക് ഏറ്റവും ചെറിയ കാര്യങ്ങൾ വരെ കണ്ടെത്താൻ കഴിയും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ കാണാം : https://www.instagram.com/tv/CPvWSyjlLrr/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *