രേണു സൗന്ദറിന്റെ ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ‘നീലി’ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്

കറുത്ത മുത്ത് എന്ന ജനപ്രിയ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് രേണു സൗന്ദര്‍. നടിയുടെ പുതിയ ചിത്രത്തിലെ വേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് ഇന്റര്‍നെറ്റ് ലോകത്ത് ഹിറ്റായി മാറുകയാണ്. ‘പത്തൊമ്പതാം നൂറ്റാണ്ടിലെ ‘നീലി’ എന്ന അടിക്കുറിപ്പോടു കൂടിയാണ് രേണു തന്റെ ചിത്രം പുറത്തുവിട്ടത്.

വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ നീലി എന്ന കഥാപാത്രത്തെയാണ് രേണു അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ വിനയനൊപ്പം പ്രവര്‍ത്തിച്ചത് ഒരു മികച്ച അനുഭവമായിരുന്നുവെന്നും, ഇതിനു മുന്‍പ് ഒരു പീരിയഡ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും നടിയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ നീലി നടിയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷങ്ങളില്‍ ഒന്നാകുമെന്ന് ചിത്രം കണ്ടവര്‍ക്കും സംശയമില്ല. ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് നടി ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’, ‘മാന്‍ഹോള്‍’, ‘ഓട്ടം’ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട രേണു മഞ്ജു വാര്യരുടെ റിലീസ് കാത്തിരിക്കുന്ന ‘ജാക്ക് ആന്റ് ജില്ലി’ലും അഭിനയിച്ചിട്ടുണ്ട്. കയാദു ലോഹറും സിജു വില്‍സനുമാണ് ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ നായികാനായകന്‍മാര്‍.

Comments: 0

Your email address will not be published. Required fields are marked with *