റെക്കോര്‍ഡ് നേട്ടവുമായി ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9’

ലോകത്തില്‍ വളരെയധികം ആരാധക മനസ്സുകളില്‍ ഇടം നേടിയ ചിത്രമാണ് ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്’. ഈ ചിത്രത്തിന്റെ ഒന്‍പതാം ഭാഗം മെയ് 19നാണ് പ്രദര്‍ശനത്തിനെത്തിയത്. ലോകത്തിന്റെ കൊവിഡ് സാഹചര്യത്തിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.

ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്‌സണ്‍ എന്നിവര്‍ക്ക് പുറമേ ഡബ്ല്യു.ഡബ്ല്യൂ.ഇ സൂപ്പര്‍ താരം ജോണ്‍ സീനയും വേഷമിടുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8 ന് ശേഷം നാല് വര്‍ഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിന്‍ ലിന്‍ ഒന്‍പതാം സിരീസ് ഒരുക്കുന്നത്.

കൊവിഡ് മൂലം ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം ഇതുവരെ പ്രദര്‍ശനത്തിനെത്തിയിട്ടില്ല. എന്നിട്ടും ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് 1819 കോടിയുടെ വരുമാനമാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ ചിത്രം നേടിയിരിക്കുന്നത് ചൈനയില്‍ നിന്നാണ്.

Comments: 0

Your email address will not be published. Required fields are marked with *