റെക്കോര്‍ഡ് സബ്സ്ക്രിപ്ഷനുമായി സോവറെയ്ന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി

ഡിജിറ്റൽ സ്വർണ നിക്ഷേപ പദ്ധതികൾക്ക് ഇപ്പോള്‍ ഡിമാൻഡേറുകയാണ്. ഇന്ത്യയിലെ നിക്ഷേപകർക്ക് ഡിജിറ്റൽ സ്വർണത്തോട് താൽപര്യമേറിയതിന് തെളിവാവുകയാണ് സോവറെയ്ന്‍ ഗോൾഡ് ബോണ്ടുകളുടെ റെക്കോർഡ് സബ്‍സ്ക്രിപ്ഷൻ.

ഇക്കഴിഞ്ഞ മെയ് 21നാണ് സോവറെയ്ന്‍ ഗോൾഡ് ബോണ്ട് സീരീസ് അവസാനിച്ചത്. 2,541 കോടി രൂപ എന്ന റെക്കോര്‍ഡ് തുകയാണ് പദ്ധതിക്ക് കീഴിലുള്ള മൊത്തം സബ്സ്ക്രിപ്ഷൻ മൂല്യം. 5.32 ടണ്ണ് സ്വര്‍ണ യൂണിറ്റുകളാണ് മൊത്തത്തില്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.

വിവിധ യൂണിറ്റുകളായി ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ പദ്ധതി. ബോണ്ടുകളിൽ നടത്തേണ്ട ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർന്നു നിൽക്കുന്ന സമയത്താണ് റിസർവ് ബാങ്ക് ഗോൾഡ് ബോണ്ടുകൾ സർക്കാരിന് വേണ്ടി ഇഷ്യൂ ചെയ്യുന്നത്. ഇതിന് പ്രതിവർഷം നിശ്ചിത പലിശ ലഭിക്കുന്നതാണ്.

Comments: 0

Your email address will not be published. Required fields are marked with *