Flash News

റെയില്‍വേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്ത പ്രതി പിടിയിൽ

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്ത പ്രതി പിടിയിൽ. 18വയസ്സുള്ള എബ്രഹാമാണ് പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതി ഒരാളാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. വാഹനങ്ങളില്‍നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ നഷ്ടമായിയിരുന്നു. 19 വാഹനങ്ങളില്‍ മോഷണം നടത്തിയത് ഗ്ലാസ് അടിച്ചുതകര്‍ത്താണ്. റയില്‍വേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്.

 

Comments: 0

Your email address will not be published. Required fields are marked with *