റോള്‍സ് റോയ്സിനു ബദലായി ഫിലിപ്പിന്റെ സ്വര്‍ണ സൈക്കിള്‍

ബോബി ചെമ്മണ്ണൂര്‍ തന്റെ സ്വര്‍ണ റോള്‍സ് റോയ്സ് കാറില്‍ കുമരകത്ത് എത്തിയത് കണ്ട അദ്ദേഹത്തിന്റെ ആരാധകനായ ചാലുങ്കല്‍ ഫിലിപ്പിന് അന്നു തുടങ്ങിയതാണ് സ്വര്‍ണ നിറത്തിലുള്ള വാഹനത്തോടുള്ള മോഹം. പെയിന്റിംഗ് തൊഴിലാളിയായ തനിക്ക് 14 കോടി രൂപയുടെ കാര്‍ വാങ്ങുന്നത് അസാധ്യമാണ് എന്ന തിരിച്ചറിവില്‍ സ്വര്‍ണ നിറത്തിലുള്ള ഒരു സൈക്കിള്‍ എങ്കിലും സ്വന്തമാക്കാന്‍ ഫിലിപ്പ് തീരുമാനിക്കുകയായിരുന്നു.

പല ഇടങ്ങളിലും അന്വേഷിച്ചിട്ടും മനസ്സിന് ഇണങ്ങിയ നിറത്തിലുള്ള സൈക്കിള്‍ ലഭിച്ചില്ല. ഇതോടെ തന്റെ പഴയ സൈക്കിള്‍ പൊടി തട്ടിയെടുത്ത് സ്വര്‍ണ നിറം പൂശി തന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ഫിലിപ്പ്. കുമരകത്തെ ഗ്രാമീണ വഴികളിലൂടെ തന്റെ സ്വര്‍ണ സൈക്കിള്‍ ചവിട്ടി പോകുന്ന ഫിലിപ്പിനെ നാട്ടുകാര്‍ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. സുഹൃത്തുക്കള്‍ സ്വര്‍ണ സൈക്കിള്‍ യാത്രയുടെ രഹസ്യം ആരാഞ്ഞപ്പോഴാണ് ബോബി ചെമ്മണ്ണൂരിനോടുള്ള തന്റെ ആരാധനയാണ് ഇതിന്റെ പിന്നിലെന്ന് ഫിലിപ്പ് വെളിപ്പെടുത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *