Flash News

ലാല്‍ സിങ് ഛദ്ദയും കെജിഎഫ് 2ഉം നേർക്കുനേർ: കെജിഎഫ് ടീമിനോട് ക്ഷമ ചോദിച്ച് ആമിര്‍ ഖാന്‍

ഒരേ ​ദിവസം റിലീസ് പ്രഖ്യാപിച്ച് ആമിര്‍ ഖാന്‍റെ ലാല്‍ സിങ് ഛദ്ദയും യാഷിന്‍റെ കെജിഎഫ് 2വും . അടുത്ത വര്‍ഷം ഏപ്രില്‍ 14നാണ് ഇരു സിനിമകളുടെയും റിലീസ്. കെജിഎഫ് റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ലാല്‍ സിങ് ഛദ്ദയും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതില്‍ കെജിഎഫ് ടീമിനോട് താന്‍ ക്ഷമ ചോദിച്ചെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. കെജിഎഫിനായി പ്രമോഷന്‍ ഏറ്റെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി.
എന്തുകൊണ്ടാണ് അന്ന് തന്നെ റിലീസ് തീരുമാനിച്ചതെന്ന് താൻ കെജിഎഫ് താരം യാഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മാതാവ് വിജയ് കിരാഗന്ദൂര്‍ എന്നിവര്‍ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ആമിർ പറഞ്ഞു.അവർ തന്‍റെ സാഹചര്യം മനസ്സിലാക്കിയെന്നും റിലീസുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടെന്നും ആമിര്‍ പറഞ്ഞു. കെജിഎഫ് ടീമിന്‍റെ ഈ നിലപാട് തന്നെ ഏറെ സ്പര്‍ശിച്ചെന്നും ആമിര്‍ വിശദീകരിച്ചു. താന്‍ കെജിഎഫ് ആരാധകനാണെന്നും ആമിര്‍ വെളിപ്പെടുത്തി.

“മറ്റൊരു വന്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം ഞാന്‍ പൊതുവെ എന്‍റെ സിനിമ റിലീസ് ചെയ്യാറില്ല. മറ്റൊരാളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. പക്ഷേ ഞാൻ ലാല്‍ സിങ് ഛദ്ദയില്‍ സിഖുകാരനെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബൈശാഖി ദിനമായ ഏപ്രില്‍ 14 ആണ് സിനിമയുടെ റിലീസിന് ഏറ്റവും അനുയോജ്യമായ ദിവസം” ആമിർ പറഞ്ഞു.

“യാഷുമായി ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹം എന്നെ പിന്തുണച്ചു. കെജിഎഫ് എന്നത് ബ്രാൻഡ് ആണെന്നും അതിനാൽ സിനിമയുടെ തുടര്‍ ഭാഗത്തിനായി ആളുകള്‍ കാത്തിരിക്കുകയാണെന്നും ഞാന്‍ പറഞ്ഞു. കെജിഎഫ് ആക്ഷന്‍ സിനിമയാണ്. എന്‍റേത് കുടുംബ കഥയാണ്. അതുകൊണ്ട് സിനിമകളുടെ കലക്ഷനെ പരസ്പരം ബാധിക്കില്ലെന്ന് ഞാന്‍ കരുതുന്നു. കെജിഎഫിന്‍റെ പ്രമോഷന്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത ഞാന്‍ അറിയിച്ചു. ഏപ്രില്‍ 14ന് തന്നെ തിയേറ്ററിലെത്തി ഞാന്‍ കെജിഎഫ് കാണുമെന്നും യാഷിനോട് പറഞ്ഞു”.

Comments: 0

Your email address will not be published. Required fields are marked with *