ലീഗ് നേതാക്കന്മാരുടെ പ്രസംഗം അങ്ങേയറ്റം അപലപനീയം; എളമരം കരീം എംപി

ലീഗ് നേതാക്കന്മാരുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമെന്ന് എളമരം കരീം എംപി. കേരളത്തിന്റെ മാനവികതയ്ക്ക് ഒട്ടും ചേരാത്ത വിധത്തിലും കേരളത്തെ നാണിപ്പിക്കുന്നതുമാണ് ലീഗ് നേതാക്കളുടെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം അപകടകരമായ സ്വാഭാവമാണ് അവരിൽ നിന്നും ഉണ്ടാകുന്നത്. മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരായ പരാമർശം രാഷ്ട്രീയ പാർട്ടിയായ ലീഗ് പറയാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകൾ ഉയർത്തുന്ന സ്വരമാണിതെന്നും

മുസ്ലിം ലീഗിന്റെ പോക്ക് അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്നും മറ്റ് മത സംഘടകളും ഈ നിലപാട് സ്വീകരിച്ചാൽ എന്താകും അവസ്ഥയെന്നും എളമരം കരീം ചോദിച്ചു. സംഘപരിവാർ സംഘടനകൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന സഹചര്യമാണ് രാജ്യത്തുള്ളത്, സംഘപരിവാർ അക്രമങ്ങൾ നടത്തുന്നത് തീവ്ര വർഗീയത ഉയർത്തിപ്പിടിച്ചാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Comments: 0

Your email address will not be published. Required fields are marked with *