ലീന മണിമേഖലയുടെ ‘മാടത്തി’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പോയറ്റിക് ഫിലിംസിലൂടെ ശ്രദ്ധ നേടിയ ലീന മണിമേഖല സംവിധാനം ചെയ്ത മാടത്തി എന്ന ‘അൺ ഫെയറി ടെയിൽ’ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂൺ 24ന് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടി പാർവ്വതി തിരുവോത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അവതരിപ്പിക്കുന്നതിനൊപ്പം ആണ് റിലീസ് ഡേറ്റും പ്രഖ്യാപിച്ചത്.

കരുവാച്ചേരി ഫിലിംസിന്റെ ബാനറിൽ ലീന മണിമേഖല തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്നാട്ടിലെ ഒരു പ്രദേശത്ത് കണ്ടുകൂടായ്മ എന്ന് സമൂഹം വിലക്ക് കൽപ്പിച്ച ഒരു ജാതി സമൂഹത്തിൽ ജനിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ഒരു ‘അൺ ഫെയറി ടെയിലാ’ണ് മാടത്തി. മാടത്തി ഇതിനോടകം തന്നെ ബൂസന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷികാഗോ : ഡി സി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, വാഷിങ്ടണ്‍ ഡി സി : മൊസൈക്ക് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ടോറോന്റോ എന്നിങ്ങനെ ഒട്ടനേകം ദേശീയ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ചിത്രത്തിന് ഫിപ്രെസ്‌സി ജൂറി അവാര്‍ഡ്, ഗോള്‍ഡന്‍ കൈലാഷാ ഫോര്‍ ബെസ്റ്റ് ഫിലിം, ഔറംഗാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2020ലെ മികച്ച അഭിനേത്രി, ബെസ്റ്റ് സിനിമട്ടോഗ്രാഫി അവാര്‍ഡുകളും ലഭിച്ചു.

‘ഒന്നും അല്ലാത്തവർക്ക് ദൈവങ്ങൾ ഇല്ല, അവർ തന്നെയാണ് അവരുടെ ദൈവങ്ങൾ’ എന്ന ടാഗ്ലൈനോടെ ഇറങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് റഫീഖ് ഇസ്മായിൽ, യുവനിക ശ്രീറാം, ലീന മണിമേഖല എന്നിവർ ചേർന്നാണ്.

Comments: 0

Your email address will not be published. Required fields are marked with *