ലോകത്ത് 18.25 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ 39.53 ലക്ഷം പിന്നിട്ടു

ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.67 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.53 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് അറുപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബ്രസിലിൽ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എൺപത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 5.16 ലക്ഷമായി ഉയർന്നു. നിലവിൽ പന്ത്രണ്ട് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 37,566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,03,16,897 ആയി. നിലവിൽ 5.52 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.2.93 കോടി പേർ രോഗമുക്തി നേടി. 3.97 ലക്ഷം പേർ മരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *