വന്ദന കതാരിയക്ക് 25 ലക്ഷം രൂപ പാരിതോഷികം

ഇന്ത്യന്‍ വനിത ഹോക്കി ടീം അംഗം വന്ദന കതാരിയക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ദാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്സില്‍ വന്ദനയുടെ മികച്ച പ്രകടനം മുന്‍നിറുത്തിയാണ് പാരിതോഷികം നല്‍കുന്നത്.

ഉത്തരാഖണ്ഡിന്‍റെ പുത്രി വന്ദന കതാരിയ ഇന്ത്യന്‍ ടീമിനുവേണ്ടി മറക്കാനാവാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനുള്ള അംഗീകാരമായി 25 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു- ദാമി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *