Flash News

വയറിളക്കം ബാധിച്ച് രണ്ട് മരണം, 300 പേര്‍ ആശുപത്രിയില്‍; കോളറയെന്ന് ആരോഗ്യവകുപ്പ്

വയറിളക്കം ബാധിച്ച് മുന്നൂറോളം പേർ ആശുപത്രിയിൽ, രണ്ട് പേർ മരിക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ കമര്‍ഹട്ടിയില്‍ ആണ് സംഭവം. കോളറ പടർന്നിരിക്കുകയാണെന്നും ജാ​ഗ്രത വേണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. രോ​ഗികളിൽ നിന്ന് എടുത്ത സാമ്പിള്‍ വിശദപരിശോധനയ്ക്ക് അയച്ചപ്പോള്‍ ‘വിബ്രിയോ കോളറ 01 ഒഗാവ’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്. പ്രധാനമായും മലിനമായ വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. ഇത് കുടലിനകത്ത് ഗുരുതരമായ അണുാധയുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കോളറ വ്യാപകമായിരിക്കുന്ന പ്രദേശത്തെ കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *