Flash News

‘വാക്കുകള്‍ക്കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭ’; ബിച്ചു തിരുമലയെ ഓർത്തെടുത്ത് മമ്മൂട്ടിയും മോഹന്‍ലാലും

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാലും മമ്മൂട്ടിയും. ഒരുക്കാലത്ത് പ്രിയപ്രേക്ഷകര്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാവുന്ന ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ പാടി അഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലിയെന്ന് മമ്മൂട്ടിയും കുറിച്ചു.

‘തലമുറകള്‍ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങള്‍ മലയാളത്തിന് നല്‍കി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകള്‍ക്കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയില്‍, ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തില്‍, പ്രിയപ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന വരികളാണെന്നത് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികള്‍’ മോഹന്‍ലാല്‍ കുറിച്ചു.

Comments: 0

Your email address will not be published. Required fields are marked with *