വാക്സിനേഷൻ ഭാഗമായി ഇതുവരെ നല്‍കിയത് 33.28 കോടി ഡോസ് വാക്സിന്‍

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 33 കോടി പിന്നിട്ടതായി കേന്ദ്ര റിപ്പോർട്ട്. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്ക് അനുസരിച്ച് 44,33,853 സെഷനുകളിലൂടെ ആകെ 33,28,54,527 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,51,983 ഡോസ് വാക്‌സിന്‍ നല്‍കി. 32.13 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ (32,13,75,820) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 73 ലക്ഷത്തിലധികം (73,00,166) കോവിഡ് വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്. അധികമായി 24,65,980 ഡോസ് വാക്‌സിന്‍ കൂടി വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്രം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *