വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനമില്ല; കുവൈത്തിൽ ജനങ്ങൾ പ്രതിസന്ധിയിൽ

കൊവിഡ് വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ജനങ്ങൾ പ്രതിസന്ധിയിൽ. ഞായറാഴ്ചയാണ് നിയമം പ്രബല്യത്തിൽ വന്നത്. രജിസ്റ്റർ ചെയ്ത പലർക്കും ഇതുവരെയും വാക്സീൻ ലഭ്യത സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. രജിസ്റ്റർ ചെയ്ത് 6 മാസമായി കാത്തിരിക്കുന്നവരുമുണ്ട്. എന്നാൽ ആഴ്ചകൾക്കകം സന്ദേശം ലഭിക്കുമെന്നും കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ മറുപടി.

ഒരേസമയം രജിസ്റ്റർ ചെയ്തവരിൽ ചിലർക്ക് 2 ഡോസ് ലഭിക്കുകയും മറ്റുളളവർക്ക് ആദ്യഡോസ് പോലും ലഭിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് വാ‍ക്സീൻ തീയതിയെക്കുറിച്ചുള്ള സന്ദേശം താമസിക്കുന്നതും ഒരേസമയം രജിസ്റ്റർ ചെയ്തവർക്ക് പല ദിവസങ്ങൾ എന്നതും ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം, വാക്സീൻ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.

Comments: 0

Your email address will not be published. Required fields are marked with *