വാക്‌സിനുകളുടെ വിഹിതം വർധിപ്പിക്കണം:കേന്ദ്രത്തിനു കത്തെഴുതി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തമിഴ്‌നാടിന് നൽകുന്ന വാക്‌സിനുകളുടെ വിഹിതം വർധിപ്പിക്കണമെന്നും സർക്കാർ സ്ഥാപനങ്ങൾക്കുള്ള വാക്‌സിനുകളുടെ വിഹിതം 90 ശതമാനം ആക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന് കത്ത് നൽകി.നേരത്തെയും വാക്സിൻ വിഹിതം ഉയർത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്ത് നൽകിയിരുന്നു. അന്ന് കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് നല്കാൻ ഉള്ള തീരുമാനം കേന്ദ്രം എടുത്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *