വാക്‌സിന്‍ എടുത്തോ? മുടിവെട്ട് ഫ്രീ

കൊവിഡ് കാലത്ത് വാക്‌സിന്‍ എടുപ്പിക്കാന്‍ വഴികള്‍ പലതും നോക്കുകയാണ് രാജ്യങ്ങള്‍. വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യാനും രാജ്യം വിട്ടുപോകാനും ഭീഷണിപ്പെടുത്തുന്ന ഭരണാധികാരികള്‍ വരെ ഇപ്പോള്‍ ലോകത്തുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുടിവെട്ട് സൗജന്യമാക്കി ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമ വ്യത്യസ്തനായിരിക്കുന്നത്.

ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ബാള്‍ട്ട ചൗക്കിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയായ ശംഭുകുമാര്‍ ഠാക്കൂര്‍ ആണ് ആ നല്ല മനസ്സിന്റെ ഉടമ. കടയില്‍ വരുന്നവര്‍ കൊവിഡ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ എടുക്കുന്ന വേളയില്‍ പകര്‍ത്തിയ ചിത്രമോ കൈവശം വെച്ചിരിക്കണം. എങ്കില്‍ മാത്രമേ മുടി സൗജന്യമായി വെട്ടിക്കൊടുക്കൂ. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ എടുപ്പിക്കുന്നതിനായി നിരവധി കാര്യങ്ങള്‍ ചെയ്തു വരുമ്പോള്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ സഹായമാണ് ഇതെന്ന് ശംഭുകുമാര്‍ പറയുന്നു. ആളുകള്‍ക്ക് വാക്‌സിന്‍ അവബോധം നല്‍കാനുള്ള തന്റെ എളിയ ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 200 പേര്‍ക്ക് ഇതുവഴി സൗജന്യമായി മുടി വെട്ടി നല്‍കി. പുതിയ ഓഫര്‍ വ്യക്തമാക്കിയ ബോര്‍ഡും കടയ്ക്കു മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *